'കടലിന്റെ മക്കൾക്കായി'; ഫിഷറീസ് മേഖലയ്ക്ക് 200 കോടി

JUNE 18, 2026, 11:43 PM

തിരുവനന്തപുരം: മത്സ്യബന്ധന മേഖലയുടെയും തീരദേശ ജനതയുടെയും ക്ഷേമം ലക്ഷ്യമിട്ട് ബജറ്റിൽ നിരവധി സുപ്രധാന പ്രഖ്യാപനങ്ങൾ. ഫിഷറീസ് മേഖലയുടെ സമഗ്ര വികസനത്തിനായി 200 കോടി രൂപ വകയിരുത്തിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് അവതരണത്തിൽ അറിയിച്ചു.

മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി മണ്ണെണ്ണ സബ്സിഡി 75 രൂപയായി വർധിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. ഇന്ധനച്ചെലവ് വർധിച്ച സാഹചര്യത്തിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇത് വലിയ സഹായമാകുമെന്നാണ് വിലയിരുത്തൽ.

തീരദേശ മേഖലകളിലെ ഭൂമിപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി എല്ലാ തീരദേശ നിവാസികൾക്കും പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു. വർഷങ്ങളായി ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകൾ ലഭിക്കാത്ത നിരവധി കുടുംബങ്ങൾക്ക് ഇതിലൂടെ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam