ആൺ സുഹൃത്ത് ബ്രേക്കപ്പായി: 17 കാരി  തൂങ്ങിമരിച്ചു

FEBRUARY 19, 2026, 8:32 PM

തിരുവല്ല:  തിരുവല്ല കാവുംഭാഗത്ത് പ്ലസ്ടു വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 

മോഡൽ പരീക്ഷ കഴിഞ്ഞെത്തിയ പെൺകുട്ടി, ആൺസുഹൃത്തിനെ വിളിച്ചറിയിച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നെന്നാണ് വിവരം.   വീടിന്‍റെ അടുക്കളയിലാണ് 17 കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പെരിങ്ങോളിൽ സ്വദേശി അപർണ രമേശ് ആണ് മരിച്ചത്. ആൺ സുഹൃത്തായിരുന്ന ജവാദ് ബ്രേക്ക് അപ്പ് ആയെന്നും സൗഹൃദത്തിൽ നിന്ന് പിന്മാറുകയാണെന്നും പറഞ്ഞതിൽ മനംനൊന്താണ് അപർണ ജീവനൊടുക്കിയത്.

vachakam
vachakam
vachakam

പ്ലസ് ടു മോഡൽ പരീക്ഷ കഴിഞ്ഞിറങ്ങിയ അപർണയെ കാണാൻ ആൺ സുഹൃത്തായ 21കാരൻ ജവാദെത്തിയിരുന്നു. പ്രണയത്തിൽ നിന്ന് താൻ പിന്മാറുകയാണെന്ന് ജവാദ് പെൺകുട്ടിയെ അറിയിച്ചു. ഇതോടെ ഇരുവരും വഴിയിൽ വെച്ച് തർക്കമായി.

ജവാദ് വാങ്ങി നൽകിയ മൊബൈൽ ഫോൺ അപർണ എറിഞ്ഞുടച്ചു. പിന്നാലെ വീട്ടിലേക്ക് ഓടി. ഇതിനിടെ മരിക്കാൻ പോകുന്നുവെന്ന് അപർണ യുവാവിനെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. പെൺകുട്ടിയുടെ വീട്ടിൽ മുത്തശ്ശി മാത്രമാണ് ഈ സമയമുണ്ടായിരുന്നത്. വീട്ടിലെത്തിയപാടേ അപർണ അടുക്കളയിൽ ഷാൾ കെട്ടി തൂങ്ങി ജീവനൊടുക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam