പതിനാലുകാരന്‍ സ്‌കൂട്ടറുമായി നിരത്തിലിറങ്ങി; അമ്മയ്ക്ക് 26,000 രൂപ പിഴ വിധിച്ച് കോടതി

JULY 24, 2026, 8:44 PM

കടയ്ക്കല്‍: ലൈസന്‍സില്ലാത്ത പ്രായപൂര്‍ത്തിയാകാത്ത മകന് സ്‌കൂട്ടര്‍ നല്‍കിയ അമ്മയ്ക്ക് കടയ്ക്കല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി 26000 രൂപ പിഴ ശിക്ഷ വിധിച്ചു. 14 വയസ്സുള്ള കുട്ടി വാഹനം ഓടിച്ചതിനെ തുടര്‍ന്ന് വാഹനത്തിന്റെ രജിസ്റ്റേര്‍ഡ് ഉടമ കൂടിയായ അമ്മയ്ക്കതിരെയാണ് കോടതി കര്‍ശന നടപടി സ്വീകരിച്ചത്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിക്കുന്നത് തടയുന്നതില്‍ രക്ഷിതാക്കള്‍ പുലര്‍ത്തേണ്ട ജാഗ്രതയെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ കോടതി വിധി.

2023 ഏപ്രില്‍ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിതറ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പതിനാലുകാരന്‍ സ്‌കൂട്ടറുമായി പൊലീസിന് മുന്നില്‍ പെട്ടത്. എസ്.ഐ മുഹസിന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ഉബൈദ്, അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് വാഹനം തടഞ്ഞു നിര്‍ത്തിയത്. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും മോട്ടോര്‍ വാഹന നിയമപ്രകാരം കേസെടുക്കുകയുമായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ചാല്‍ വാഹന ഉടമയ്‌ക്കോ രക്ഷിതാക്കള്‍ക്കോ എതിരെ കടുത്ത നടപടിയും വന്‍ തുക പിഴയും ചുമത്താന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും തീരുമാനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam