തൃശ്ശൂര്‍: ചെന്ത്രാപ്പിന്നിയില്‍ ജിപ്‌സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ 14 വയസ്സുകാരന് ദാരുണാന്ത്യം. ബീച്ചില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മുഹമ്മദ് സിനാന്‍ എന്ന 14 വയസ്സുകാരനാണ് മരിച്ചത്.
കൈപ്പമംഗലം കൂരിക്കുഴി സ്വദേശി ഷജീര്‍ ആണ് സാഹസിക ഡ്രിഫ്റ്റിംഗ് നടത്തിയത്. ഡ്രിഫ്റ്റിംഗ് നടത്തുന്നതിനിടെ വാഹനം നിയന്ത്രണം വിട്ടു മറിയുകയും കളിച്ചുകൊണ്ടിരുന്ന സിനാന്‍ വാഹനത്തിനടിയില്‍പ്പെടുകയുമായിരുന്നു.
സിനാന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റതാണ് മരണ കാരണം.വാഹനം ഓടിച്ചിരുന്ന ഷജീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
