കൊച്ചി: പാലക്കാട്- എറണാകുളം മെമു ട്രെയിനിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ച് റെയില്‍വേ. പ്രതിഷേധങ്ങള്‍ക്കും നിവേദനങ്ങള്‍ക്കും ഒടുവിലാണ് യാത്രക്കാര്‍ക്ക് ആശ്വസമായി കോച്ചുകളുടെ എണ്ണം ഉയര്‍ത്തിയത്.
നേരത്തെ 8 കോച്ചുകളാണ് ഉണ്ടായിരുന്നത്. പുതിയ തീരുമാനപ്രകാരം കോച്ചുകള്‍ 12 ആയാണ് ഉയര്‍ത്തിയത്. ഈ മാസം 23 മുതല്‍ 12 കോച്ചുകളുമായി മെമു ഓടിത്തുടങ്ങും.
പാലക്കാട്- എറണാകുളം (66609, 10) മെമുവിനു പുറമേ, കൊല്ലം- എറണാകുളം (06169, 70), കൊല്ലം- കോട്ടയം (66316, 15) മെമു ട്രെയിനുകളിലും കോച്ചുകളുടെ എണ്ണം 12 ആക്കും.
610 സീറ്റുകളുള്ള പാലക്കാട്- എറണാകുളം മെമുവില്‍ മൂവായിരത്തിലധികം യാത്രക്കാരാണ് നിന്നു തിരിയാന്‍ പോലുമാകാതെ യാത്ര ചെയ്യുന്നത്.12 കോച്ചുകള്‍ സ്ഥിരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരടക്കം ഡിആര്‍എമ്മിനു പല തവണ കത്തും നല്‍കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
