തിരുവനന്തപുരം: കേരളത്തിലെ മതസാമുദായിക സാഹോദര്യ ചരിത്രം രേഖപ്പെടുത്താന്‍ 10 കോടി വകയിരുത്തി. വീടുകളില്‍ ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങളെ സഹായിക്കാനായി പ്രഖ്യാപിച്ച സന്നദ്ധ സേന പദ്ധതിക്കായി 10 കോടി രൂപ പ്രഖ്യാപിച്ചു.
കാന്‍സര്‍, ലെപ്രസി, ക്ഷയം തുടങ്ങി രോഗബാധിതരുടെ പെന്ഷന് ആയിരം രൂപ വര്‍ധിപ്പിച്ച് 2000 രൂപയാക്കി. അഡ്വക്കേറ്റ് വെല്‍ഫയര്‍ ഫണ്ട് ഘട്ടം ഘട്ടമായി 20 ലക്ഷമാക്കി ഉയര്‍ത്തും. കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ സൈബര്‍ വാലിക്കായി 30 കോടി രൂപയും തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി രൂപ അധികമായും വകയിരുത്തും.
ഗിഗ് തൊഴിലാളികളുടെ സംരക്ഷണത്തിനായി 100 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഗിഗ് തൊഴിലാളികള്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വം നല്‍കും. സൗരോര്‍ജ പദ്ധതികള്‍ക്കായി ഓരോ പഞ്ചായത്തുകള്‍ക്ക് ഒരു കോടി വീതവും നല്‍കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ; സ്കോളർ സ്പാർക്ക് പരീക്ഷ ഫലം നാളെ (എപ്രിൽ 7)
'കേട്ടാലറയ്ക്കുന്ന ഭാഷയിൽ സൈബർ ആക്രമണം നടക്കുന്നു'; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ശോഭാ
'തനിക്കെതിരെ ഒന്നും പറയാൻ കിട്ടാത്തത് മൂലം തെറ്റായ വാർത്തകൾ സൃഷ്ടിക്കുന്നു'; പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക്
ഒല്ലൂരിൽ മന്ത്രി കെ. രാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി ചൂരൽമല നിവാസികൾ