കൊച്ചി: മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവർധന സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിടാതിരിക്കാൻ വിചിത്രന്യായവുമായി അധികൃതർ.
2023 ജനുവരി ആദ്യ ആഴ്ചയാണു ശമ്പളത്തിലും അലവൻസിലും 35% വരെ വർധന ശുപാർശ ചെയ്യുന്ന ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മിഷന്റെ റിപ്പോർട്ട് പാർലമെന്ററികാര്യ വകുപ്പിനു ലഭിച്ചത്. തുടർന്ന് മാർച്ച് 24നു മുഖ്യമന്ത്രിക്കു റിപ്പോർട്ട് കൈമാറിയിരുന്നു.
എന്നാൽ കമ്മീഷൻ റിപ്പോർട്ട് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം പകർപ്പ് ആവശ്യപ്പെട്ടു നൽകിയ അപേക്ഷയ്ക്കു ലഭിച്ച മറുപടി ഇങ്ങനെയാണ്.
‘റിപ്പോർട്ട് പുസ്തകരൂപത്തിൽ പ്രിന്റ് ചെയ്തതിന്റെ ഒരു കോപ്പി മാത്രമേ കമ്മിഷൻ സർക്കാരിനു സമർപ്പിച്ചിട്ടുള്ളൂ. അത് അംഗീകാരത്തിനു വേണ്ടി മുഖ്യമന്ത്രിക്കു സമർപ്പിച്ചെങ്കിലും ഫയൽ മടക്കി ലഭിച്ചിട്ടില്ലാത്തതിനാൽ പകർപ്പെടുക്കുവാൻ സാധിക്കില്ല’എന്നായിരുന്നു.
വിവരാവകാശ നിയമപ്രകാരം റിപ്പോർട്ടിന്റെ പകർപ്പാവശ്യപ്പെട്ടു മുല്ലശേരി ചിരിയങ്കണ്ടത്ത് ബാബു 2023 ജനുവരിയിലാണ് ആദ്യ അപേക്ഷ നൽകിയത്. റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു ഫയൽ തിരിച്ചയയ്ക്കുന്നതുവരെ പകർപ്പു നൽകാൻ കഴിയില്ലെന്നായിരുന്നു ആദ്യ മറുപടി. ഇതിനെതിരെ അപ്പീൽ നൽകി. അനുകൂല മറുപടി ലഭിക്കാതെ വന്നപ്പോൾ നിയമസഭ സെക്രട്ടേറിയറ്റിന് അപേക്ഷ നൽകി.
ഓഫിസറുടെ വാദം വസ്തുതാപരമെന്നു വിലയിരുത്തി അപ്‌ലറ്റ് അതോറിറ്റി അപ്പീൽ തീർപ്പാക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്