കൊല്ലം: പരവൂർ കോടതിയിലെ എപിപി അനീഷ്യയുടെ ആത്മഹത്യക്ക് കാരണക്കാരായവരെ ചുമതലകളിൽ നിന്ന് മാറ്റിനിർത്തി കേസ് അന്വേഷിക്കണമെന്ന് ലീഗൽ സെൽ സംസ്ഥാന സമിതി.
കോടതിയിൽ ഇരക്ക് നീതി ലഭിക്കാൻ ഉത്തരവാദിത്വപ്പെട്ട പ്രോസിക്യൂട്ടർക്ക് തന്റെ മേലധികാരിയായ പ്രോസിക്യൂട്ടറിൽ നിന്ന് വലിയ മാനസിക പീഡനമുണ്ടായത് ചെറിയ കാണാനാവില്ല.
കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണം. സംഭവത്തിൽ കൊല്ലം ജില്ലയിലെ അഭിഭാഷകർ ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധക്കൾക്ക് ലീഗൽ സെൽ എല്ലാവിധ പിന്തുണയും നൽകും
എപിപിയുടെ മേലധികാരിയായ കൊല്ലം ഡിഡിപി പരസ്യമായി അവരെ അപമാനിച്ചതായുള്ള ശബ്ദസന്ദേശം മരണമൊഴിയായി കണക്കാക്കി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.
സർക്കാരിൽ സ്വാധീനമുള്ള ആളുകളുടെ പിൻബലത്തിലാണ് കുറ്റക്കാർ ഒളിഞ്ഞിരിക്കുന്നത്. വനിതാ എഎപിയുടെ മരണത്തിന് ഉത്തരവാദികൾ സർക്കാരിൻറെ നേതൃത്വത്തിൽ ജോലിയിൽ ഇരിക്കുന്നവരാണ്. കുറ്റക്കാർക്ക് യാതൊരു രാഷ്ട്രീയ സംരക്ഷണവും സംസ്ഥാന സർക്കാർ നൽകരുതെന്ന് ലീഗൽ സെൽ ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്