തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുന്നൊരുക്കങ്ങൾക്ക് രൂപം നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമത് ഷാ ഇന്ന് (ജൂലൈ 11) കേരളത്തിൽ എത്തും.
സംസ്ഥാനത്തെ ഏഴ് റവന്യു ജില്ലകളിലെ വാർഡ് കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. ബിജെപി സംസ്ഥാന ഓഫീസിന്റെ ഔദ്യേഗിക ഉദ്ഘാടനവും അമിത് ഷാ നിർവഹിക്കും.
രാത്രി പത്തിന് വിമാനത്താവളത്തിലെത്തുന്ന അമിത് ഷായെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ സ്വീകരിക്കും.
നാളെ രാവിലെ 11 നാണ് ഓഫിസ് ഉദ്ഘാടനം. ഓഫിസിലെത്തി പതാക ഉയർത്തുന്ന അമിത് ഷാ, ചെമ്പകത്തൈ നടും. തുടർന്നാണ് ഉദ്ഘാടനം.
ഇവിടെ സ്ഥാപിച്ച മുൻ സംസ്ഥാന അധ്യക്ഷൻ കെ.ജി.മാരാരുടെ വെങ്കല പ്രതിമയും ആഭ്യന്തരമന്ത്രി അനാഛാദനം ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
