എ. കെ. ആൻ്റണി നടത്തിയ വാർത്ത സമ്മേളനം  കോൺഗ്രസ് തിരിച്ചടിയാകുമോ? 

SEPTEMBER 18, 2025, 7:10 AM

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി എ. കെ. ആൻ്റണി ശിവഗിരി, മുത്തങ്ങ പൊലീസ് നടപടികളെ ന്യായീകരിക്കാന്‍  നടത്തിയ വാര്‍ത്ത സമ്മേളനം കോണ്‍ഗ്രസിന് തന്നെ തിരിച്ചടിയാകുമോ? 

യുഡിഎഫ് കാലത്തെ പൊലീസ് അതിക്രമങ്ങളെക്കുറിച്ച് നിയമസഭയില്‍ ഉയര്‍ന്ന ആരോപണങ്ങളെ പ്രതിരോധിക്കാനാണ് എ. കെ. ആൻ്റണി ഇന്നലെ വിശദമായ വാര്‍ത്തസമ്മേളനം നടത്തിയത് എന്നാണ് വിശദീകരണം.

വിഷയത്തില്‍ പ്രതിപക്ഷ നിരയില്‍ നിന്ന് തന്നെ ആരും പ്രതിരോധിക്കാത്തതിലുള്ള അമര്‍ഷവും എ. കെ. ആൻ്റണി തുറന്നുപറഞ്ഞിരുന്നു.

vachakam
vachakam
vachakam

പ്രതിരോധിക്കാന്‍ ഇറങ്ങി രണ്ട് സംഭവങ്ങളിലും എ. കെ. ആൻ്റണി മാപ്പ് പറഞ്ഞത് കുറ്റസമ്മതമായി വ്യഖ്യാനിക്കപ്പെട്ടുവെന്നും കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നു.

ആൻ്റണിയുടെ വാര്‍ത്ത സമ്മേളനം അസ്ഥാനത്തായി പോയി എന്നും എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഉയര്‍ന്ന പൊലീസ് അതിക്രമ ആരോപണങ്ങളുടെ മുന ഒടിച്ചെന്നുമാണ് പ്രതിപക്ഷ നേതാവടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പക്ഷം.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam