ഉത്തർപ്രദേശ് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വകവരുത്തുമെന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. അമ്മാവനുമായുള്ള ഭൂമി തർക്ക പരാതി മുഖ്യമന്ത്രി കേട്ടില്ലെന്ന് ആരോപിച്ചാണ് യുവാവ് വധഭീഷണി മുഴക്കിയത്. സുനിത് എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കും എന്നായിരുന്നു സുനിതിന്റെ ആദ്യത്തെ ഭീഷണി. ഇയാളുടെ വാൾ ചുഴറ്റിയുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് പോലീസ് ഇയാളെ അന്വേഷിച്ചെത്തുന്നത്. പോലീസിനെ കണ്ടതും തോക്കുമായി വീടിന്റെ മേൽക്കൂരയിലേക്ക് ചാടിക്കയറിയ സുനിത് ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു.തോക്ക് ചൂണ്ടിയും ആകാശത്തേക്ക് വെടിയുതിർത്തും രണ്ടര മണിക്കൂറോളം ഇയാൾ അഭ്യാസം നടത്തി. ഒടുവിൽ പോലീസ് പിടികൂടുകയായിരുന്നു.
അമ്മാവനുമായി ഉണ്ടായിരുന്ന ഭൂമി തർക്കം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണാൻ സുനിത് ലക്നൗവിൽ എത്തിയെങ്കിലും കാണാൻ കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയാണ് സുനിത് സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി വീഡിയോകൾ പ്രചരിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
