അഹമ്മദാബാദ്: ഗുജറാത്തിലെ നവ്സാരിയില്‍ ഒരു ഹോട്ടലില്‍ കാമുകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ 23 കാരിയായ യുവതി രക്തം വാര്‍ന്ന് മരിച്ചു. നഴ്സിംഗ് ബിരുദധാരിയായ യുവതി കാമുകനൊപ്പം ഹോട്ടലില്‍ മുറിയെടുത്തെന്നാണ് പോലീസ് പറയുന്നത്. ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനിടെ യുവതിയുടെ സ്വകാര്യഭാഗത്ത് നിന്ന് രക്തസ്രാവമുണ്ടാവുകയും തുടര്‍ന്ന് യുവതി അബോധാവസ്ഥയിലാവുകയും ചെയ്തു.
യുവതിയുടെ ആരോഗ്യസ്ഥിതി മോശമായിച്ചും അടിയന്തരമായി വൈദ്യസഹായം തേടാന്‍ കാമുകനായ ഭാര്‍ഗവ് തയാറായില്ലെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും യുവതി മരണത്തിന് കീഴടങ്ങിയിരുന്നു.
ലൈംഗികബന്ധത്തിനിടെ യുവതിയുടെ ജനനേന്ദ്രിയത്തിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് രക്തസ്രാവമുണ്ടായതെന്നും ഇത് മരണത്തിലേക്ക് നയിച്ചെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. മരണത്തിന് ഉത്തരവാദിയായ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു.
ഭാരതീയ ന്യായ സന്‍ഹിതയിലെ (ബിഎന്‍എസ്) സെക്ഷന്‍ 105 (കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യ), 238 (തെളിവുകള്‍ മായ്ക്കാനുള്ള ശ്രമം) എന്നിവ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് സുശീല്‍ അഗര്‍വാള്‍ സ്ഥിരീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്