വൈകല്യമുള്ള ആളുകളെ കളിയാക്കിയാൽ  പിഴ; യുട്യൂബർമാർക്ക്  മുന്നറിയിപ്പുമായി സുപ്രിംകോടതി

AUGUST 25, 2025, 7:57 AM

ന്യൂഡൽഹി: വൈകല്യമുള്ള ആളുകളെ കളിയാക്കിയാൽ ഇൻഫ്ലുവൻസർമാർക്കും യുട്യൂബർമാർക്കും പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി സുപ്രിംകോടതി.

വൈകല്യമുള്ള ആളുകളെ പരിഹസിച്ചതിന് 'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്' അവതാരകനായ സമയ് റെയ്‌ന ഉൾപ്പെടെ അഞ്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരോടായിരുന്നു സുപ്രിംകോടതിയുടെ പ്രതികരണം. 

ഇത്തരം പരാമർശം നടത്തിയ യുട്യൂബർമാരും ഇൻഫ്ലുവൻസർമാരും എത്രയും പെട്ടെന്ന് ഖേദപ്രകടനം നടത്തണമെന്നും ഇല്ലെങ്കിൽ പിഴശിക്ഷ നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. 

vachakam
vachakam
vachakam

 സോഷ്യൽ മീഡിയയിലെ ഭാഷക്ക് മാർ​ഗനിർദേശം കൊണ്ടുവരണമെന്ന് കോടതി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തോട് നിർദേശിച്ചു. ഇതിൽ സമൂഹത്തിലെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നിർദേശങ്ങൾ ഉൾക്കൊള്ളിക്കണമെന്നും കോടതി വ്യക്തമാക്കി.

കൊമേഡിയൻ സമയ് റെയ്‌നയുടെ 'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്' എന്ന പരിപാടിയിലായിരുന്നു രണ്‍വീർ അലഹബാദിയ നടത്തിയ പരാമർശം വിവാദമായത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam