ന്യൂഡല്‍ഹി: ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗത്തില്‍ പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഉമര്‍ ഫാറൂഖിന്റെ ഭാര്യ ആഫിറ ബീബിയും അംഗം. ചെങ്കോട്ട സ്ഫോടനത്തിന് ആഴ്ചകള്‍ക്ക് മുന്‍പാണ് ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ 'ജമാഅത്തുന്‍ മുഹമിനാത്തി'ല്‍ ആഫിറ ബീബി അംഗമായത്.
ജമാഅത്തുന്‍ മുഹമിനാത്തിന്റെ ഉപദേശക സമിതി അംഗം കൂടിയാണ് ഉമര്‍ ഫാറൂഖിന്റെ ഭാര്യ ആഫിറ ബീബി. ജെയ്ഷെ സ്ഥാപകനും കൊടുംഭീകരനുമായ മസൂദ് അസറിന്റെ സഹോദരി സാദിയ അസറിനൊപ്പം ചേര്‍ന്നാണ് ആഫിറ പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ ബഹാവല്‍പുരിലെ ജെയ്ഷെ ക്യാമ്പില്‍വച്ച് കൊല്ലപ്പെട്ട ഭീകരന്‍ യൂസഫ് അസറിന്റെ ഭാര്യയാണ് സാദിയ അസര്‍. ഇന്ത്യയില്‍ ഭീകരവാദം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ട് മസൂദ് അസര്‍ ആസൂത്രണം ചെയ്യുന്ന പദ്ധതികളില്‍ പ്രധാന പങ്കുവഹിക്കുന്നത് സാദിയ അസറാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
