കെജ്‌രിവാളിന്‍റെ അറസ്റ്റിൽ  ആദ്യമായി പ്രതികരിച്ച് ഭാര്യ സുനിത 

MARCH 22, 2024, 7:46 PM

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിൽ പ്രതികരിച്ച്  ഭാര്യ സുനിത കെജ്‌രിവാൾ.

അരവിന്ദ് കെജ്‌രിവാളിൻ്റെ ജീവിതം രാജ്യത്തിനുവേണ്ടിയാണെന്നും മോദിക്ക്  അധികാരത്തിന്‍റെ അഹങ്കാരമാണെന്നും സുനിത സമൂഹമാധ്യമമായ എക്സിലൂടെ പറ‍ഞ്ഞു.

കെജ്രിവാളിന്‍റെ ജീവിതം രാജ്യത്തിനായിട്ടാണ്, മോദിക്ക് അധികാരത്തിന്‍റെ അഹങ്കാരമാണ്, എല്ലാം തകര്‍ക്കാനാണ് മോദിയുടെ ശ്രമമെന്നും സുനിത കുറിച്ചു.

vachakam
vachakam
vachakam

അരവിന്ദ് കെജ്‌രിവാളിനൊപ്പം രാഷ്ട്രീയവും സാമൂഹികവുമായ ഇടപെടലുകളിലെല്ലാം സജീവപിന്തുണയായി പരസ്യമായും അല്ലാതെയും നിന്നിട്ടുള്ളയാളാണ് മുൻ ഐആര്‍എസ് (ഇന്‍റേണല്‍ റെവന്യൂ സര്‍വീസ്)  ഓഫീസര്‍ കൂടിയായ സുനിത.

കെജ്‌രിവാളിന്‍റെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന് പകരമായി ഒരുപക്ഷേ സുനിത സ്ഥാനമേല്‍ക്കുമെന്നുള്ള അഭ്യൂഹങ്ങളും നിലവിലുണ്ട്.  എന്നാല്‍ നിലവില്‍ രാഷ്ട്രീയത്തില്‍ ഒട്ടും സജീവമല്ല സുനിത. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam