ഇന്‍ഡോര്‍: ഭർത്താവിനെതിരെ വ്യാജ പരാതിയുമായി കോടതിയെ സമീപിച്ചതിന് യുവതിക്ക് ശിക്ഷ വിധിച്ചു കോടതി. ഭര്‍ത്താവ് സ്ത്രീധനത്തിന്റെ പേരില്‍ മാനസികമായും ശാരീരകമായും പീഡിപ്പിക്കുന്നുവെന്ന പരാതിയുമായാണ് യുവതി കോടതിയെ സമീപിച്ചത്. ജീവനാംശം ഉറപ്പാക്കാന്‍ കോടതി ഇടപെടണമെന്ന ആവശ്യവും ഇവര്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു.
അതേസമയം കാര്യങ്ങള്‍ യുവതിയുടെ പരാതിയില്‍ പറയുന്നത് പോലെയല്ല എന്ന് ബോധ്യപ്പെട്ട കോടതി പരാതിക്കാരിക്ക് തന്നെ ശിക്ഷ വിധിക്കുകയായിരുന്നു. മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ കുടുംബകോടതിയാണ് വിധി പുറപ്പെടുവിച്ചത്.
എന്നാൽ ഭാര്യ പരാതി നല്‍കിയതിന് പിന്നാലെ ഭര്‍ത്താവും കോടതിയെ സമീപിക്കുകയായിരുന്നു. വിവാഹത്തിന് ശേഷം കടുത്ത മാനസിക സമ്മര്‍ദ്ദമാണ് തനിക്ക് ഏല്‍ക്കേണ്ടി വന്നതെന്നും പഠനം പോലും ഉപേക്ഷിക്കേണ്ടി വന്നത് കാരണം തൊഴില്‍രഹിതനാണെന്നും കോടതിയില്‍ ഭര്‍ത്താവ് അമാന്‍ ഉന്നയിച്ചു. രണ്ട് പേരുടേയും വിശദമായ വാദങ്ങള്‍ കേട്ട ശേഷമാണ് കോടതി യുവതിക്ക് ശിക്ഷ വിധിച്ചത്.
നഷ്ടപരിഹാരമെന്ന നിലയില്‍ പ്രതിമാസം 5000 രൂപ വേര്‍പിരിഞ്ഞ ഭര്‍ത്താവിന് നല്‍കണമെന്നാണ് യുവതിയോട് കോടതി നിര്‍ദേശിച്ചിരിക്കുന്നതെന്ന് അമാന്റെ അഭിഭാഷകന്‍ പറഞ്ഞു. 2020ലാണ് അമാന്‍ യുവതിയെ പരിചയപ്പെടുന്നത്. വൈകാതെ ഇരുവരും പ്രണയത്തിലാകുകയും ചെയ്തു. തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും തന്റെ പഠനം പൂര്‍ത്തിയായില്ലെന്ന് അമാന്‍ അറിയിച്ചു. എന്നാല്‍ ഭീഷണിപ്പെടുത്തി അമാനെ യുവതി വിവാഹം ചെയ്യുകയായിരുന്നു. 2021ലാണ് വിവാഹം നടന്നത്.
തുടർന്ന് ഇരുവരും ഒരു വാടകവീട്ടിലേക്ക് താമസം മാറുകയും ചെയ്തു. എന്നാല്‍ വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ യുവതി അമാനെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ തുടങ്ങി. സഹികെട്ട യുവാവ് ഒരു മാസം കൂടി കഴിഞ്ഞതോടെ സ്വന്തം രക്ഷിതാക്കളുടെ അടുത്തേക്ക് മടങ്ങുകയും ചെയ്തു. ഇതിന് പിന്നാലെ ആണ് യുവതി വ്യാജ പരാതി നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്