മഹത്തായ 10 വർഷം നഷ്ടമായി, യുപിഎ കാലത്തെ സാമ്പത്തിക കെടുകാര്യസ്ഥതയില്‍ ധവളപത്രം ഇറക്കും 

FEBRUARY 3, 2024, 4:42 PM

ന്യൂഡൽഹി: യു.പി.എ. സർക്കാരിനെ കടന്നാക്രമിച്ച്  കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മഹത്തായ പത്ത് വർഷമാണ് നമുക്ക് നഷ്ടപ്പെട്ടതെന്നും 2014-ന് മുമ്പുള്ള യു.പി.എ. ഭരണകാലത്തെ സാമ്പത്തിക കെടുകാര്യസ്ഥതയ്ക്കുമേൽ കേന്ദ്രം ധവളപത്രം ഇറക്കുമെന്നും ധനമന്ത്രി പറഞ്ഞു. 

'സാമ്പത്തിക മേഖലയിലെ  കെടുകാര്യസ്ഥത ഇന്ത്യയെ തളർത്തി. സുതാര്യമായ രീതിയിൽ കാര്യങ്ങൾ നടത്തിയിരുന്നെങ്കിൽ അത് സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്തുമായിരുന്നു. മഹത്തായ പത്ത് വർഷങ്ങൾ നമുക്ക് നഷ്ടമായി. രാജ്യത്തെ പഴയ അവസ്ഥയിലേക്ക് ബിജെപി തിരികെ കൊണ്ടുവരികയും പിന്നീട് ഇത് വരെ ഉയർത്തുകയും ചെയ്തു.

ഏത്രയും വേഗത്തിൽ തന്നെ ധവളപത്രം സഭയിൽ വെക്കുമെന്നും അവര്‍ കൂട്ടിച്ചേർത്തു. ഭാവിയിൽഎന്താണ് ചെയ്യേണ്ടത് എന്നും എന്താണ് ചെയ്യാൻ പാടില്ലാത്തത് എന്നും എല്ലാവരും അറിയണമെന്നും അതിനുവേണ്ടിയാണ് ധവളപത്രം സഭയിൽ വെയ്ക്കുന്നതെന്നും നിർമല സീതാരാമൻ അഭിമുഖത്തിൽ പറഞ്ഞു.

vachakam
vachakam
vachakam

ലോകത്തെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റിയത് വളരെ കഠിനമായ ദൗത്യമാണ്. രാജ്യത്തിന് മോദിയെപോലൊരു  പ്രധാനമന്ത്രി ഉണ്ടായതാണ് ഏറ്റവും വലിയ കാര്യം- നിർമല സീതാരാമൻ ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam