ബെംഗളൂരു: വളര്‍ത്തുനായയെ വീട്ടുജോലിക്കാരി നിലത്തടിച്ച് കൊന്നതായി റിപ്പോർട്ട്. ബെംഗളൂരുവില്‍ ആണ് ദാരുണമായ സംഭവം ഉണ്ടായത്. റാഷി പൂജാരി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗൂഫി എന്ന് പേരുള്ള നായയാണ് കൊല്ലപ്പെട്ടത്. നായ ചത്തതിൽ സംശയം തോന്നിയ ഉടമ, താമസിക്കുന്ന അപ്പാർട്ട്മെൻ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ക്രൂരത പുറംലോകം അറിയുന്നത്.
ഒക്ടോബര്‍ 31-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ട് നായ്ക്കളുമായി യുവതി ലിഫ്റ്റിൽ കയറുന്നതാണ് ദൃശ്യത്തിലുള്ളത്. ലിഫ്റ്റിൻ്റെ ഡോർ അടഞ്ഞതോടെ യുവതി നായ്ക്കളിൽ ഒരെണ്ണത്തെ നിലത്ത് അടിക്കുകയായിരുന്നു. ലിഫ്റ്റ് തുറക്കുമ്പോൾ ചത്ത നായയുമായി യുവതി പുറത്തിറങ്ങുന്നതും വീഡിയോയിൽ ഉണ്ട്. ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്.
അതേസമയം ക്രൂരതയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഉടമ നൽകിയ പരാതിയിൽ വീട്ടുജോലിക്കാരി പുഷ്പലതയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. സംഭവത്തെ തുടർന്ന് പുഷ്പലത ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
