ഇംഫാൽ: വംശീയ കലാപം പൊട്ടിപുറപ്പെട്ട ശേഷം ആദ്യമായി മണിപ്പൂർ സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂരിനെ സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാക്കി മാറ്റാൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചുരാചന്ദ്‌പൂർ ജില്ലയിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മണിപ്പൂർ പ്രകൃതിയുടെ സമ്മാനമാണ്. ഇവിടത്തെ കുന്നുകൾ രാജ്യത്തിനുലഭിച്ച അതുല്യമായ സമ്മാനമാണ്. കനത്ത മഴയിലും പരിപാടിയിൽ പങ്കെടുക്കാനായി ഇവിടെ എത്തിയവരോട് നന്ദിയുണ്ട്. മണിപ്പൂർ ധീരന്മാരുടെ നാടാണ്. മണിപ്പൂരിലെ ജനങ്ങൾക്ക് മുന്നിൽ തല കുനിക്കുന്നു. ഈ മനോഹരമായ സ്ഥലത്തെ അക്രമം വിഴുങ്ങി. എന്നാൽ പുതിയ പ്രഭാതം ആരംഭിക്കാൻ പോകുന്നു. ആളുകൾ സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കും. ഞാൻ നിങ്ങളോടൊപ്പമുണ്ട്. കേന്ദ്രസർക്കാർ നിങ്ങളോടൊപ്പമുണ്ട്. മണിപ്പൂർ സമാധാനത്തിന്റെയും സമൃദ്ധിയുടെയും പുരോഗതിയുടെയും പ്രതീകമായി മാറണമെന്ന് ഞാൻ ആഗ്രഹിക്കുന്നു' എന്നാണ് മോദി പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്