ലക്നൗ: ഉത്തര്‍പ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്പുരില്‍ ഏക്താ യാത്രയും വന്ദേമാതരം സമൂഹഗാനാലാപനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ ഗീതത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെയാണ് യോഗിയുടെ പ്രഖ്യാപനം. രാജ്യസ്‌നേഹം വളര്‍ത്തുന്നതിന് ഈ നടപടി ഉപകരിക്കുമെന്നും യോഗി പറഞ്ഞു. വന്ദേമാതരത്തെ എതിര്‍ക്കുന്നതില്‍ അര്‍ഥമില്ലെന്നും അതിനെ എതിര്‍ത്തതാണ് ഇന്ത്യാ വിഭജനത്തിന് കാരണമായതെന്നും യോഗി കൂട്ടിച്ചേര്‍ത്തു. ദേശീയ ഗീതമായ വന്ദേമാതരത്തോട് ആദരവ് ഉണ്ടായിരിക്കണം.
ഉത്തര്‍പ്രദേശില്‍ ഉടനീളമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം ചൊല്ലുന്നത് നിര്‍ബന്ധമാക്കുന്നതു വഴി സംസ്ഥാനത്തെ ഓരോ പൗരനും ഭാരതമാതാവിനോടും മാതൃരാജ്യത്തോടും ആദരവും ഭക്തിയും വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്നും യോഗി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
