ന്യൂഡല്‍ഹി: ഇറാനിലെ ചാബഹാര്‍ തുറമുഖത്തിന് മേലുള്ള അമേരിക്കന്‍ ഉപരോധങ്ങളില്‍ ഇന്ത്യയ്ക്ക് ആറ് മാസത്തെ ഇളവ് അനുവദിച്ചു. ഇളവ് ബുധനാഴ്ച പ്രാബല്യത്തില്‍ വന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ആണ് ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ ഒരു ദശാബ്ദമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ചബഹാര്‍ തുറമുഖം, ഇറാനുമായുള്ള വ്യാപാരത്തിനും ഗതാഗതത്തിനും നിര്‍ണായകമായ കവാടമായാണ് കണക്കാക്കുന്നത്. തുറമുഖത്ത് ഇന്ത്യക്ക് സാന്നിധ്യം അനുവദിച്ചുകൊണ്ട് യുഎസ് ദീര്‍ഘകാലമായി ഉപരോധത്തില്‍ ഇളവ് വരുത്തിയിരുന്നു. എന്നാല്‍, ട്രംപ് ഭരണകൂടം ഒരുമാസംമുന്‍പ് ഇത് റദ്ദാക്കി. തുടര്‍ന്നാണിപ്പോള്‍ പുതിയ നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
