ഇടപാടുകള്‍ ഇനി എന്തെളുപ്പം! യുപിഐ നാളെ മുതല്‍ ശ്രീലങ്കയിലും മൗറീഷ്യസിലും

FEBRUARY 11, 2024, 7:30 PM

ന്യൂഡല്‍ഹി: യുപിഐ മുഖേനയുള്ള പണമിടപാട് സംവിധാനം ഇനി ശ്രീലങ്കയിലും മൗറീഷ്യസിലും ലഭ്യമാകും. ഇരുരാജ്യങ്ങളിലും നാളെ മുതല്‍ യുപിഐയ്ക്ക് ആരംഭം കുറിക്കുന്നതോടെ പണമിടപാടുകള്‍ വളരെ എളുപ്പമാകും. ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിഗയുടെയും മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നൗത്തിന്റെയും സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്യുക.

വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഉച്ചയ്ക്ക് ഒന്നോടെ ഇരുരാജ്യങ്ങളിലും യുപിഐ സംവിധാനം ലോഞ്ച് ചെയ്യും. ഇതോടൊപ്പം മൗറീഷ്യസില്‍ റൂപേ കാര്‍ഡ് സര്‍വീസുകളുടെ സേവനത്തിനും നടപടികള്‍ ആരംഭിക്കും. യുപിഐ സംവിധാനം വരുന്നതോടെ ശ്രീലങ്കയിലേക്കും മൗറീഷ്യസിലേക്കും യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് എളുപ്പത്തില്‍ പണമിടപാടുകള്‍ നടത്താന്‍ കഴിയും. സമാനമായി മൗറീഷ്യസില്‍ നിന്നും ശ്രീലങ്കയില്‍ നിന്നും ഇന്ത്യയിലെത്തുന്നവര്‍ക്കും യുപിഐ സേവനം ഗുണകരമാവും.

റുപേ കാര്‍ഡ് സേവനം ആരംഭിക്കുന്നതോടെ മൗറീഷ്യസിലെ ബാങ്കുകള്‍ക്ക് റൂപേ മെക്കാനിസത്തിലൂടെ കാര്‍ഡുകള്‍ നല്‍കാന്‍ കഴിയുന്നതാണ്. ഇതുവഴി ഇന്ത്യയിലും മൗറീഷ്യസിലും പണമിടപാട് നടത്താം. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം വളര്‍ത്തുന്നതിനും ടൂറിസം പ്രോത്സാഹിപ്പിക്കുന്നിതിനും പുതിയ നീക്കം സഹായിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam