ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. യോഗി ആദിത്യനാഥിനെ ബോംബിട്ട് വധിക്കുമെന്നായിരുന്നു ഭീഷണി ഉണ്ടായത്. അതേസമയം ഭീഷണിക്ക് പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമല്ല.
തലസ്ഥാനമായ ലഖ്‌നൗവിലെ പോലീസ് കൺട്രോൾ റൂമിലേക്കാണ് ഭീഷണി കോൾ എത്തിയത്. പോലീസ് കൺട്രോൾ റൂമിലെ സിയുജി നമ്പറിലാണ് കോൾ വന്നത്.
ഭീഷണിയെ തുടർന്ന് കൺട്രോൾ റൂമിൽ പോസ്റ്റിട്ട പോലീസുകാരൻ ഉടൻ തന്നെ ഭീഷണി നമ്പറിനെക്കുറിച്ച് പരാതി നൽകുകയായിരുന്നു. പോലീസ് ഈ വിഷയത്തിൽ അന്വേഷണം നടത്തുകയാണ് എന്നാണ് പുറത്തു വരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്