34 നിന്ന് 38 ലേക്ക്; സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം ഉയർത്തും

MAY 5, 2026, 10:11 AM

ന്യൂഡൽഹി: സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം ഉയർത്താൻ കേന്ദ്ര ക്യാബിനറ്റ് നിർണ്ണായക തീരുമാനമെടുത്തു. നിലവിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 34 ആണ് സുപ്രീംകോടതിയിലെ ആകെ ജഡ്ജിമാരുടെ എണ്ണം.

ഇത് 38 ആയി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട പുതിയ ബിൽ ഉടൻ തന്നെ പാർലമെന്റിൽ അവതരിപ്പിക്കും.

ഇന്ന് ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമുണ്ടായത്. കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും നീതിന്യായ പ്രക്രിയ വേഗത്തിലാക്കാനും ഈ നടപടി സഹായിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി.

vachakam
vachakam
vachakam

ജഡ്ജിമാരുടെ എണ്ണം വർദ്ധിക്കുന്നതോടെ കൂടുതൽ ഭരണഘടനാ ബെഞ്ചുകൾ രൂപീകരിക്കാനും ദൈനംദിന കേസുകളിൽ വേഗത്തിൽ തീർപ്പ് കൽപ്പിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam