ചെങ്കോട്ട സ്ഫോടനം: ഉമറിന്‍റെ കുടുംബാംഗങ്ങള്‍ കസ്റ്റഡിയില്‍ 

NOVEMBER 10, 2025, 11:50 PM

ദില്ലി: ചെങ്കോട്ട സ്ഫോടനത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. സ്ഫോടക വസ്തുക്കൾ നിറച്ച  ഹ്യുണ്ടായ് i20 കാറിനുള്ളില്‍ തുടക്കത്തില്‍ മൂന്നുപേര്‍ ഉണ്ടായിരുന്നുവെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്.

എന്നാല്‍ പാര്‍ക്കിങ് ഏരിയയിലെ സിഗ്നലിലേക്ക് കാര്‍ എത്തുമ്പോള്‍ നീലയും കറുപ്പും കലര്‍ന്ന ടീ ഷര്‍ട്ടുധാരിയാണ് വാഹനമോടിച്ചിരുന്നത്.

കറുത്ത മാസ്ക് വച്ച് മുഖവും ഇയാള്‍ മറച്ചിരുന്നു. സ്ഫോടനത്തിന് തൊട്ടുമുന്‍പ് ഇയാള്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്.

vachakam
vachakam
vachakam

ഈ വ്യക്തി ഡോ. ഉമര്‍ മുഹമ്മദാണെന്നും ഉമര്‍ തന്നെയാണ് സ്ഫോടനത്തിന്‍റെ ബുദ്ധികേന്ദ്രമെന്നുമാണ് പൊലീസ് സംശയിക്കുന്നത്. ഉമറിന്‍റെ അമ്മയെയും സഹോദരങ്ങളെയും അന്വേഷണസഘം കസ്റ്റഡിയിലെടുത്തു.

അതേസമയം, ആസൂത്രിതമാണ് ഭീകരാക്രമണമെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കാറിന്‍റെ മുന്‍ ഉടമസ്ഥന്‍ പുല്‍വാമ സ്വദേശിയാണെന്നും ഇയാളാണ് ഉമറിന് കാര്‍ കൈമാറിയതെന്നും പൊലീസ് പറയുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam