ഇംഫാൽ: ദ്വിദിന സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് മണിപ്പൂരില്‍ എത്തും.രാഷ്ട്രപതിയായി സ്ഥാനമേറ്റതിനുശേഷമുള്ള ദ്രൗപദി മുർമുവിന്‍റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്.രണ്ടു ദിവസം സംസ്ഥാനത്ത് തുടരുന്ന രാഷ്ട്രപതി, ഇംഫാലിലെ പോളോ എക്സിബിഷനിലും, 86ാമത് നുപി ലാല്‍ ദിനാചരണ പരിപാടികളിലും പങ്കെടുക്കും.
രാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി.ഇംഫാൽ എയർപോർട്ട് റോഡിൽ സൗന്ദര്യവത്കരണ പ്രവൃത്തികളും നടന്നുവരികയാണ്.നഗരത്തിലുടനീളം സ്വീകരണത്തിനായി ബാനറുകളും ഹോർഡിങ്ങുകളും ഒരുക്കിയിട്ടുണ്ട്.
അതേസമയം, കലാപത്തെ തുടർന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ് രാജിവെച്ചതോടെ, ഫെബ്രുവരി 13 മുതൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
