ന്യൂഡൽഹി : 40,000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാവാതെ വ്യവസായി അനിൽ അംബാനിയുടെ ഭാര്യ ടീന അംബാനി. ഹാജരാകാത്ത സാഹചര്യത്തിൽ ടീന അംബാനിക്ക് കേന്ദ്ര അന്വേഷണ ഏജൻസി പുതിയ സമൻസ് അയക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പും (ADAG) അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും നടത്തിയതായി പറയപ്പെടുന്ന വൻകിട ബാങ്കിംഗ്-കോർപ്പറേറ്റ് തട്ടിപ്പുകൾ അന്വേഷിക്കാൻ ഇഡി ഒരു പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചിട്ടുണ്ട്. ഹെഡ്ക്വാർട്ടേഴ്സ് ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ അഡീഷണൽ ഡയറക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഈ സംഘത്തെ നയിക്കുന്നത്.
കഴിഞ്ഞ വർഷം മുതൽ അനിൽ അംബാനിക്കും റിലയൻസ് ഗ്രൂപ്പിനും എതിരെ ഇഡി അന്വേഷണം നടത്തിവരികയാണ്. ഇതിനോടകം മൂന്ന് ഇസിഐആറുകൾ (ECIRs) ഫയൽ ചെയ്യുകയും 12,000 കോടി രൂപയുടെ ആസ്തികൾ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
