ടൈഗർ ഷറോഫിന് നേരെയുണ്ടായ വെടിവെയ്പ്പ്: രണ്ട് യുവതികൾ കൂടി അറസ്റ്റിൽ

OCTOBER 20, 2026, 7:10 PM

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷറോഫിന് നേരെ നടന്ന വധശ്രമത്തിൽ  താരമായിരുന്നില്ല അക്രമികളുടെ യഥാർത്ഥ ലക്ഷ്യമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. മറ്റേതോ ഉന്നത വ്യക്തിയെ വധിക്കാനാണ് സംഘം മുംബൈയിലെത്തിയതെന്നാണ്   ചോദ്യം ചെയ്യലിൽ വ്യക്തമായത്. അതേസമയം ടൈഗർ ഷറോഫിന് നേരെ ഉണ്ടായ വെടിവെയ്പ്പിൽ നാല് പേർ കൂടി പിടിയിലായി.

 പ്രതികൾക്ക് ആയുധം എത്തിച്ചു നൽകിയ രണ്ട് യുവതികൾ ഉൾപ്പെടെയാണ് പിടിയിലായത്. ദില്ലി പൊലീസിൻറെ സ്പെഷ്യൽ സെൽ പിടികൂടിയ പ്രതികളെ മുംബൈ പൊലീസിന് കൈമാറി. കുനാൽ (21), സുമിത്ത് (19), രാധ (23), ബബിത (23) എന്നിവരാണ് ഡൽഹിയിൽ നിന്നും ഹരിയാനയിൽ നിന്നുമായി പിടിയിലായത്. കുനാലും സുമിത്തും അമൃത്സറിൽ നിന്ന് തോക്ക് വാങ്ങി യുവതികളെ ഏൽപ്പിച്ചു. യുവതികൾ മുംബൈയിലെ ദാദറിൽ വച്ചാണ് തോക്ക് കൈമാറിയത്. പ്രതികൾ ബോളിവുഡിലെ ഒരു ഉന്നതനെ ലക്ഷ്യം വെച്ചതായും പൊലീസ് പറയുന്നു.

ബോളിവുഡിൽ ഭീതി പരത്തുക എന്നതായിരുന്നു ടൈഗർ ഷറോഫിനെ കൊലപ്പെടുത്തുന്നതിലൂടെ തങ്ങളുടെ ലക്ഷ്യമെന്നും അക്രമികൾ മൊഴി നൽകിയിരുന്നു. ഞായറാഴ്ച വൈകുന്നേരം മുംബൈയിലെ ജുഹുവിലുള്ള ഫുട്ബോൾ മൈതാനത്ത് നിന്ന് ഫുട്ബോൾ കളിച്ച് മടങ്ങുമ്പോൾ താരത്തിന്റെ കാറിന് നേരെ ഋതിക് എന്ന റോഷൻ (22), റെഹാൻ (18), ഫൂൽ സിംഗ് (18) എന്നിവർ ഏഴ് തവണ വെടിയുതിർത്തു. കൂടുതൽ വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും തോക്ക് ജാമായി. നടനും ഡ്രൈവർക്കും പരിക്കേറ്റെങ്കിലും അവർക്ക് കാറോടിച്ച് രക്ഷപ്പെടാൻ കഴിഞ്ഞു.

vachakam
vachakam
vachakam

 വെടിവയ്പ് കേസിൽ മുഖ്യപ്രതി അറസ്റ്റിലായിരുന്നു. വാടക കൊലയാളികളെ ഏർപ്പെടുത്തിയ സമീറാണ് ഹരിയാനയിൽ പിടിയിലായത്. ഇതിനിടെ രാജസ്ഥാനിൽ പിടിയിലായ മൂന്ന് പ്രതികളുമായി ക്രൈം ബ്രാഞ്ച് സംഘം മുംബൈയിലേക്ക് തിരിച്ചു.   

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam