ലക്നൗ: സംഭവിക്കില്ലെന്ന് കരുതിയ പലതും എൻഡിഎ സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
അയോധ്യയില്‍ ഇക്കുറി രാംലല്ലയും ഹോളി ആഘോഷിച്ചു, മുത്തലാഖ് നിരോധിച്ച് മുസ്‌ലീം സ്ത്രീകളുടെ അവകാശം സംരക്ഷിച്ചു. അഴിമതിക്കാരെ സംരക്ഷിക്കാനാണ് പ്രതിപക്ഷ നീക്കം അഴിമതിക്കാരുടെ ഇന്ത്യാ സഖ്യത്തെ ഭയമില്ലെന്നും മോദി പറഞ്ഞു.
ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്നും അഴിമതിക്കാരെ ഇല്ലാതാക്കമെന്നും മോദി പറഞ്ഞു. അഴിമതിക്കാരില്‍ നിന്ന് ഇഡി പിടിച്ചെടുത്ത പണം രാജ്യത്തെ സാധാരണക്കാര്‍ക്ക് തിരിച്ചുനല്‍കുമെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും എൻഡിഎ മുന്നണിയും മിന്നുന്ന വിജയം നേടുമെന്നും ഉത്തര്‍പ്രദേശിലെ മീററ്റില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്