പിതാവിനേയും സഹോദരനേയും കൊലപ്പെടുത്തി; 15കാരിക്കും ആൺസുഹൃത്തിനുമായി തിരച്ചിൽ ആരംഭിച്ചു പോലീസ് 

MARCH 18, 2024, 12:06 PM

ഭോപ്പാൽ: പിതാവിനേയും സഹോദരനേയും കൊലപ്പെടുത്തി 15കാരി. മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലാണ് സംഭവം ഉണ്ടായത്. 52 കാരനായ പിതാവിനെയും എട്ട് വയസ്സുള്ള സഹോദരനെയും കൊലപ്പെടുത്തി പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. 

കുട്ടിക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്. സംഭവത്തിൽ പെൺകുട്ടിയുടെ ആൺസുഹൃത്തിനും പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ് എന്നും പോലീസ് അറിയിച്ചു.

അതേസമയം വെള്ളിയാഴ്ച പുലർച്ചെയാണ് ഇരട്ടക്കൊലപാതകം നടന്നത്. രണ്ടുപേരേയും കൊലപ്പെടുത്തിയതിന് ശേഷം, പെൺകുട്ടി പിതാവിൻ്റെ ഫോണിൽ നിന്ന് ബന്ധുവിന് വോയ്സ് മെസേജ് അയക്കുകയായിരുന്നു. ബന്ധുക്കൾ മെസേജ്  പൊലീസിനെ അറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തിയപ്പോൾ വീട് പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. പിന്നീട് വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് രണ്ട് മൃതദേഹങ്ങൾ കണ്ടതെന്ന് പൊലീസ് വ്യക്തമാക്കി. മുറിയിൽ പിതാവിന്റെ മൃതദേഹവും ഫ്രിഡ്ജിൽ വെച്ച നിലയിൽ സഹോദരന്റെ മൃതദേഹവും ആണ് പോലീസ് കണ്ടെത്തിയത്.

vachakam
vachakam
vachakam

കൊലപാതകത്തിന് ശേഷം പെൺകുട്ടി ആൺസുഹൃത്തിനൊപ്പം പോയെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ വർഷം പെൺ‌കുട്ടിയുടെ തന്നെ പരാതിയിൽ സുഹൃത്തിനെതിരെ കേസെടുത്തിരുന്നു. ഈ കേസിൽ ജയിലിലായിരുന്ന സുഹൃത്ത് ജയിൽ മോചിതനായി. പെൺകുട്ടിയും ആൺസുഹൃത്തും ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നി​ഗമനം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam