സ്‌ത്രീധനമായി ബുള്ളറ്റ് നൽകിയില്ല; വിവാഹത്തിന്റെ ആദ്യ ദിവസം തന്നെ വധുവിനെ വീട്ടിൽ നിന്ന് പുറത്താക്കി ഭർത്താവും കുടുംബവും

DECEMBER 3, 2025, 12:44 AM

കാൺപൂർ: സ്‌ത്രീധനം ആവശ്യപ്പെട്ട് നവവധുവിനെ വീട്ടിൽ നിന്ന് പുറത്താക്കി ഭർത്താവ്. വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ ഉടൻതന്നെ വരന്റെ കുടുംബം സ്‌ത്രീധനമായി ബൈക്ക് ആവശ്യപ്പെടുകയായിരുന്നു. ബുള്ളറ്റ് ബൈക്ക് അല്ലെങ്കിൽ രണ്ട് ലക്ഷം രൂപ എന്നായിരുന്നു ഡിമാന്റ്. ഇതോടെ 24 മണിക്കൂറിനുള്ളിൽ ബന്ധം അവസാനിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

നവംബർ 29നായിരുന്നു ഉത്തർപ്രദേശിലെ കാൺപൂരിലെ ജൂഹി നിവാസികളായ ലുബ്‌നയും മുഹമ്മദ് ഇമ്രാനും വിവാഹിതരായത്.എന്നാൽ ഏറെ പ്രതീക്ഷകളോടെ ഇമ്രാന്റെ വീട്ടിലേക്ക് പോയ ലുബ്‌നയ്ക്ക് നിരാശയായിരുന്നു ഫലം. 

വീട്ടിൽ കയറിയ ഉടൻതന്നെ ഭർത്താവിന്റെ ബന്ധുക്കൾ അവൾക്ക് ചുറ്റും കൂടി. കുടുംബത്തിലേക്ക് സ്വീകരിക്കുന്നതിന് പകരം അവർ ഇമ്രാന് ബുള്ളറ്റ് വാങ്ങാനുള്ള പണമാണ് യുവതിയോട് ആവശ്യപ്പെട്ടത്. 'ഞാൻ വീട്ടിൽ കയറിയ ഉടൻതന്നെ അവിടെ തർക്കമായി. ബുള്ളറ്റ് വാങ്ങിക്കൊടുക്കാത്തതിനാൽ പകരം വീട്ടിൽ പോയി രണ്ട് ലക്ഷം രൂപ കൊണ്ടുവരാൻ അവർ ആവശ്യപ്പെട്ടു.ഞാൻ ധരിച്ചിരുന്ന ആഭരണങ്ങളും വീട്ടുകാർ നൽകിയ പണവും ഭർതൃവീട്ടുകാർ കൈക്കലാക്കി. അവരെന്നെ മർദിച്ചു. പണം വാങ്ങി വരാൻ പറഞ്ഞ് വീട്ടിൽ നിന്നും പുറത്താക്കി' എന്നാണ് വധുവായ ലുബ്‌ന പറയുന്നത്.

vachakam
vachakam
vachakam

അതേസമയം തിരികെ വീട്ടിലെത്തിയ ലുബ്‌ന മാതാപിതാക്കളോട് കരഞ്ഞുകൊണ്ട് വിവരം ധരിപ്പിച്ചു. വിവാഹത്തിന് ചെലവഴിച്ച പണവും നൽകിയ സാധനങ്ങളും തിരിച്ച് നൽകണമെന്നും തങ്ങൾക്ക് നീതി ലഭിക്കണമെന്നും അവർ പറഞ്ഞു. ഇമ്രാനും കുടുംബത്തിനുമെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം പുരോഗമിക്കുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam