നിമിഷപ്രിയയുടെ പേരില്‍ വ്യാജ പണപ്പിരിവ്; കെ എ പോളിനെതിരായ പരാതി തെലങ്കാന പൊലീസ് അന്വേഷിക്കും

SEPTEMBER 26, 2025, 8:27 AM

തിരുവനന്തപുരം: നിമിഷപ്രിയയുടെ മോചനത്തിന് വേണ്ടിയെന്ന പേരില്‍ വ്യാജ പണപ്പിരിവ് നടത്തിയ സംഭവത്തില്‍ കെ എ പോളിനെതിരായ പരാതി തെലങ്കാന പൊലീസ് അന്വേഷിക്കും. 

സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ പരാതി കേരളാ പൊലീസ് തെലങ്കാന പൊലീസിന് കൈമാറി. കെ എ പോളിന്റെ പണപ്പിരിവ് തട്ടിപ്പാണെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 

ആക്ഷന്‍ കൗണ്‍സില്‍ ലീഗല്‍ അഡ്വൈസറും സുപ്രീംകോടതി അഭിഭാഷകനുമായ അഡ്വ. സുഭാഷ് ചന്ദ്രനാണ് കെ എ പോളിനെതിരെ പരാതി നല്‍കിയത്. 

vachakam
vachakam
vachakam

നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യമായ തുക പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്ന് നല്‍കണമെന്ന് സമൂഹമാധ്യമങ്ങളിലൂടെ കെ എ പോള്‍ ആവശ്യപ്പെട്ടിരുന്നു.

നിമിഷപ്രിയയുടെ മോചനത്തിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണമയക്കാം എന്നറിയിച്ചായിരുന്നു കെ എ പോളിന്റെ പോസ്റ്റ്. എന്നാല്‍, അത്തരമൊരു ധനസമാഹരണം നടത്തുന്നില്ലെന്നും പോസ്റ്റ് വ്യാജമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam