രണ്ടു വർഷം മുൻപ് സഹോദരിയെ ശല്യം ചെയ്തു; പ്ലസ്ടു വിദ്യാർഥിയെ നടുറോഡിൽ വെട്ടിക്കൊന്ന് കോളേജ് വിദ്യാർത്ഥി 

FEBRUARY 19, 2024, 10:35 AM

കോയമ്പത്തൂർ∙ തമിഴ്നാട്ടിൽ പതിനേഴു വയസ്സുള്ള പ്ലസ്ടു വിദ്യാർഥിയെ നടുറോഡിൽ വെട്ടിക്കൊന്നതായി റിപ്പോർട്ട്. കോളജ് വിദ്യാർഥിയായ യുവാവ് ആണ് കൊലപാതകം നടത്തിയത്. ചിന്നപ്പംപെട്ടി സ്വദേശിയായ പ്രണവാണ് കൊല്ലപ്പെട്ടത്. 

രണ്ടു വർഷം മുൻപ് സഹോദരിയെ ശല്യം ചെയ്തതിലുള്ള വൈരാഗ്യവും പകയുമാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസ് പറയുന്നത്. ഉന്നതവിദ്യാഭ്യാസത്തിന് അപേക്ഷ നൽകുന്നതിനായി പോകാൻ സുഹൃത്തുക്കൾക്കൊപ്പം ബസ് കാത്തിരിക്കുമ്പോഴാണ് പ്രണവിനെ വെട്ടിക്കൊന്നത്. ബൈക്കിലെത്തിയ പേരറശനും സുഹൃത്തുമാണ് ആക്രമണം നടത്തിയത്.

അതേസമയം സമീപത്തെ സിസിടിവിയിൽ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പ്രണവിന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞശേഷം നിലത്തിട്ട് മാരകമായി വെട്ടുകയായിരുന്നു. കഴുത്തിന് ഉൾപ്പെടെ ഗുരുതര പരുക്കേറ്റ പ്രണവ് പിന്നീട് മരണത്തിനു കീഴടങ്ങി. സിംഗനല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങിയത്. 

vachakam
vachakam
vachakam

പ്രണവിന്റെ മൃതദേഹം പോസ്റ്റ്‌‌മോർട്ടത്തിനായി ഇഎസ്ഐ സർക്കാർ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിനു പിന്നാലെ പ്രതിയായ പേരറശൻ (19) സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam