ഹൈദരാബാദ്: ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ഒരുങ്ങി രാജി വച്ച് തെലങ്കാന ഗവര്‍ണര്‍. തമിഴിസൈ സൗന്ദര്‍രാജൻ ആണ് രാജി വച്ചത്. രാജിക്ക് മുമ്പ് അമിത് ഷായെ കണ്ട് സംസാരിച്ചു എന്നാണ് പുറത്തു വരുന്ന വിവരം.
പുതുച്ചേരി, തിരുനെല്‍വേലി, സൗത്ത് ചെന്നൈ തുടങ്ങിയ മണ്ഡലങ്ങളിലാണ് ഇവരെ പരിഗണിക്കാനൊരുങ്ങുന്നത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയായിരുന്നു തമിഴിസൈ. തമിഴിസൈയെ പോലെയുള്ളവരെ മുന്നില്‍ നിര്‍ത്തുന്നത് ഗുണകരമാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
പലപ്പോഴായി പല വാര്‍ത്തകളിലൂടെയും ഇവര്‍ ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നിരുന്നു. തെലങ്കാനയില്‍ കെസിആര്‍ നേതൃത്വം നല്‍കിയിരുന്ന മുൻ ബിആര്‍എസ് സര്‍ക്കാരിനെതിരെ പോയ വര്‍ഷം തമിഴിസൈ സൗന്ദര്‍രാജൻ നടത്തിയ 'സ്വേച്ഛാധിപത്യ ഭരണ' പരാമര്‍ശം വലിയ രീതിയില്‍ വിവാദമായിരുന്നു. 'സ്വേച്ഛാധിപത്യഭരണത്തില്‍ നിന്ന് സ്വയം മോചിതരായി' എന്നായിരുന്നു തമിഴിസൈയുടെ ഈ പരാമര്‍ശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്