ചെന്നൈ: പഞ്ഞി മിഠായിയുടെ നിർമ്മാണവും വിൽപനയും തമിഴ്‌നാട് നിരോധിച്ചു. ക്യാൻസറിന് കാരണമാകുന്ന രാസവസ്തുവിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്നാണ് നിരോധനം.
'ഭക്ഷ്യസുരക്ഷാ നിയമപ്രകാരം റോഡമിന്‍-ബി അടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ നിര്‍മ്മാണം, പാക്കിങ്, ഇറക്കുമതി, വില്‍പ്പന, വിതരണം എന്നിവയെല്ലാം കുറ്റകരമാണ്.' -തമിഴ്‌നാട് ആരോഗ്യമന്ത്രി സുബ്രഹ്‌മണ്യന്‍ പ്രസ്താവനയില്‍ അറിയിച്ചു.
സമാനമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി നേരത്തെ കോട്ടൺ മിഠായി നിരോധിച്ചിരുന്നു.
നിറമുള്ള പഞ്ഞിമിഠായിയുടെ സാമ്പിളുകള്‍ ചെന്നൈക്ക് സമീപം ഗിണ്ടിയിലെ സര്‍ക്കാര്‍ ലബോറട്ടറിയില്‍ പരിശോധിച്ചിരുന്നു.
പരിശോധനയില്‍ തുണികള്‍ക്ക് നിറം നല്‍കാനായി ഉപയോഗിക്കുന്ന കെമിക്കൽ ഡൈയായ റോഡമിന്‍-ബിയുടെ സാന്നിധ്യം പഞ്ഞിമിഠായിയിൽ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം റോഡമിന്‍-ബി മനുഷ്യര്‍ക്ക് ഹാനികരമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്