ന്യൂഡൽഹി: സ്വിഗ്ഗി, സൊമാറ്റോ, ബിഗ്ബാസ്‌ക്കറ്റ് തുടങ്ങിയ ഓൺലൈൻ ഡെലിവറി ആപ്പുകൾ ഉടൻ മദ്യം വീട്ടിലെത്തിച്ചേക്കും. ബിയർ, വൈൻ തുടങ്ങിയ വീര്യം കുറഞ്ഞ മദ്യം വീടുകളിൽ എത്തിക്കാനുള്ള പദ്ധതികൾ പരിഗണനയിലുണ്ടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
കേരളം, ന്യൂഡൽഹി, കർണാടക, ഹരിയാന, പഞ്ചാബ്, തമിഴ്‌നാട്, ഗോവ എന്നിവയുൾപ്പെടെയുള്ള സംസ്ഥാനങ്ങളാണ് പദ്ധതിയെക്കുറിച്ച് പ്രാഥമികമായി പരിഗണിക്കുന്നതെന്ന് വ്യവസായ പ്രമുഖർ പറയുന്നു.
ഓണ്‍ലൈന്‍ വഴിയുള്ള മദ്യവിതരണത്തിന്റെ ഗുണങ്ങളും ദോഷങ്ങളും അതോറിറ്റികള്‍ പരിശോധിച്ചുവരികയാണ്. ഇതില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം നിര്‍ണ്ണായകമാവും. നിലവില്‍ പശ്ചിമ ബംഗാളിലും ഒഡിഷയിലും ആവശ്യപ്രകാരം മദ്യം വീടുകളിലേക്ക് ഡെലിവറി ചെയ്യുന്നുണ്ട്.
2020-ൽ, കോവിഡ് -19 പാൻഡെമിക് സമയത്ത് സ്വിഗ്ഗിയും സൊമാറ്റോയും ഓൺലൈനായി മദ്യം വിതരണം ചെയ്തിരുന്നു. ജാർഖണ്ഡ് സർക്കാരിൻ്റെ അനുമതിയോടെ റാഞ്ചിയിൽ മദ്യം വിതരണം ചെയ്യുകയായിരുന്നു സ്വിഗ്ഗി. ഇതിനെത്തുടർന്ന്, സൊമാറ്റോ റാഞ്ചിയിൽ മദ്യവിതരണം ആരംഭിച്ചു, ഏഴ് നഗരങ്ങളിലേക്ക് വിതരണം വ്യാപിപ്പിക്കാനാണ് പദ്ധതിയിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്