ഡൽഹി: ആം ആദ്‍മി പാർട്ടിയുടെ (AAP) ദേശീയ ആസ്ഥാനം ഒഴിയാൻ ഉത്തരവിട്ട് സുപ്രീം കോടതി. ജൂൺ പതിനഞ്ചിനകം റോസ് അവന്യുവിന് സമീപമുള്ള കെട്ടിടം ഒഴിയണമെന്നാണ് കോടതിയുടെ നിർദേശം.]
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദ്ദേശം.
കയ്യേറ്റ ഭൂമിയിലാണ് ഓഫീസ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഡൽഹി ഹൈക്കോടതിക്ക് കോടതി സമുച്ചയം നിർമിക്കുന്നതിനായി നൽകിയിട്ടുള്ള സ്ഥലത്താണ് എഎപി ദേശീയ ആസ്ഥാനം പ്രവർത്തിക്കുന്നതെന്നാണ് സുപ്രീം കോടതി കണ്ടെത്തിയത്.
എഎപിയുടെ ഓഫീസുകൾക്ക് അനുയോജ്യമായ സ്ഥലം അനുവദിക്കുന്നതിനായി ലാൻഡ് ആൻഡ് ഡെവലപ്‌മെൻ്റ് ഓഫീസിനെ (എൽ ആൻഡ് ഡിഒ) സമീപിക്കാൻ നിർദ്ദേശിച്ചു.
അനുവദിച്ച ഭൂമി കൈവശം വയ്ക്കുന്നത് തുടരാൻ എഎപിക്ക് നിലവിൽ നിയമപരമായ അവകാശമില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്