ന്യൂഡല്‍ഹി: 15 കാരിയുടെ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി സുപ്രീം കോടതി. കുഞ്ഞ് വേണ്ടെന്ന പെണ്‍കുട്ടിയുടെ താത്പര്യത്തിനാണ് പ്രഥമ പരിഗണനയെന്ന് കോടതി വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത കമിതാക്കളുടെ ഗര്‍ഭമാണ് മാതാവിന്റെ താല്‍പര്യപ്രകാരം കോടതി കയറിയത്. ാതാവ് തന്നെയാണ് മകളുടെ ഗര്‍ഭച്ഛിദ്രത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്.
പെണ്‍കുട്ടി ഇപ്പോള്‍ തന്നെ മാനസിക ബുദ്ധിമുട്ടുകള്‍ കാണിക്കുന്നുണ്ടെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. പ്രായപൂര്‍ത്തിയാകാത്ത ഏഴ് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയോട് അവള്‍ക്ക് ആവശ്യമില്ലാത്ത ഗര്‍ഭം ചുമക്കണമെന്നും പ്രസവിക്കണമെന്നും നിര്‍ബന്ധിക്കാനാകില്ലെന്നും കോടി നിരീക്ഷിച്ചു. അങ്ങനെ ചെയ്യുന്നത് ജീവിക്കാനുള്ള അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും കോടതി വിലയിരുത്തി.
മാനസികമായും വൈകാരികമായും ശാരീരികമായും ബാധിക്കും അത് പെണ്‍കുട്ടിയെ ബാധിക്കും. അനാവശ്യ ഗര്‍ഭധാരണം ജനിക്കാന്‍ പോകുന്ന കുഞ്ഞിനെയും സ്വാധീനിക്കും. മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം മാതാവിനും കുട്ടിക്കും ജീവന് ഭീഷണിയുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. പ്രസവിക്കുകയാണെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സി മുഖേന കുട്ടിയെ ദത്തെടുക്കാമെന്ന വാദം കോടതി അംഗീകരിച്ചില്ല. കുട്ടിയെ നോക്കണമെന്നില്ല ദത്ത് കൊടുക്കൂ എന്നെല്ലാം പെണ്‍കുട്ടിയോട് പറയാന്‍ എളുപ്പമാണ്. ഗര്‍ഭച്ഛിദ്രം നടത്തണമെന്ന 15കാരിയുടെ തീരുമാനത്തെ മാനിക്കുകയാണ് വേണ്ടത്. ഡല്‍ഹി എയിംസില്‍ എല്ലാ മുന്‍കരുതലോടെയും ഗര്‍ഭം നീക്കം ചെയ്യാന്‍ അനുമതി നല്‍കുകയാണെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
