ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തി ബിജെപിയിൽ ചേർക്കാൻ മോദി ശ്രമിക്കുന്നു എന്നും താൻ ബിജെപിയിൽ ചേർന്നാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയക്കുന്നത് നിർത്തുമെന്നും ആണ് അരവിന്ദ് കെജ്രിവാൾ പറഞ്ഞത്.
“നിങ്ങൾ എങ്ങോട്ട് പോകണം — ബിജെപിയിലേക്കോ ജയിലിലേക്കോ? റെയ്ഡുകൾ ആരംഭിക്കുന്നതിന് മുമ്പ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദിക്കുന്നത് ഇതാണ്. ബിജെപിയിൽ ചേരാൻ വിസമ്മതിക്കുന്നവരെ ജയിലിലേക്ക് അയക്കുന്നു”- എന്നും കെജ്രിവാൾ ട്വീറ്റ് ചെയ്തു.
അതേസമയം സത്യേന്ദർ ജെയിൻ, മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവർ ഇന്ന് ബിജെപിയിൽ ചേർന്നാൽ നാളെ ജാമ്യം ലഭിക്കുമെന്നും, താൻ ബിജെപിയിൽ ചേർന്നാൽ ഇ ഡി സമൻസ് അയക്കുന്നത് നിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്