എന്തൊരു നാണക്കേട്; ഡൽഹിയിൽ പാര അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനെത്തിയ വിദേശ പരിശീലകർക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം

OCTOBER 3, 2025, 11:40 PM

വേള്‍ഡ് പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ വിദേശ കോച്ചുമാർക്ക് ഡൽഹിയിൽ തെരുവ് നായകളുടെ കടിയേറ്റതായി റിപ്പോർട്ട്. കെനിയയുടെ സ്പ്രിന്റ് കോച്ച് ഡെന്നിസ് വാൻസോ, ജപ്പാന്റെ അസിസ്റ്റന്റ് കോച്ച് മികോ ഒകുമത്സു എന്നിവർക്കാണ് കടിയേറ്റത്. 

അതേസമയം ഇരുവരെയും സഫ്ദർജങ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി എന്നാണ് പുറത്തു വരുന്ന വിവരം. ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്നലെയാണ് സംഭവം നടന്നത്. 

എന്നാൽ സംഭവത്തിന് പിന്നാലെ സ്റ്റേഡിയത്തിലും തെരുവ് നായകളെ പിടികൂടാൻ സംഘങ്ങളെ വിന്യസിച്ചു എന്നാണ് ലഭിക്കുന്ന വിവരം. ചാമ്പ്യന്‍ഷിപ്പ് വേദികള്‍ക്ക് അരികില്‍ ആളുകള്‍ തെരുവ് നായകള്‍ക്ക് ഭക്ഷണം കൊടുക്കുന്നുണ്ടെന്നും ഇത് പതിവായതുകൊണ്ടാണ് നായകള്‍ ഈ പരിസരത്ത് വരുന്നതെന്നും ആണ് പാര അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് സംഘടക സമിതി പറയുന്നത്.

vachakam
vachakam
vachakam

അതേസമയം ഇത് ആദ്യമായാണ് ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് ഇന്ത്യ വേദിയാകുന്നത്. സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 5 വരെ നടക്കുന്ന ആഗോള മത്സരത്തില്‍ 104 രാജ്യങ്ങളില്‍ നിന്നുള്ള 1,200 ല്‍ അധികം അത്ലറ്റുകള്‍ പങ്കെടുക്കുന്നുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam