കാണ്ട്ലയിൽ ടേക്ക് ഓഫിനിടെ വിമാനത്താവളത്തിന്റെ വീൽ അടർന്ന് വീണു

SEPTEMBER 12, 2025, 7:42 AM

ഗുജറാത്ത്: കാണ്ട്ല വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫിനിടെ വീൽ അടർന്നുവീണ വിമാനം മുംബൈയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. 

കാണ്ട്ല വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട സ്പൈസ്ജെറ്റ് വിമാനമാണ് മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിൽ സുരക്ഷിത ലാൻഡിങ് നടത്തിയത്.

സ്‌പൈസ് ജെറ്റ് ബോംബാർഡിയർ ക്യു 400 വിമാനത്തിൻ്റെ വീലാണ് അടർന്നുവീണത്. കാണ്ട്ലയിൽ ടേക്ക് ഓഫിനിടെ സ്പൈസ്ജെറ്റ് വിമാനത്തിൻ്റെ വീൽ പിളർന്നു വീഴുകയായിരുന്നു. വീൽ അടർന്നുവീഴുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

vachakam
vachakam
vachakam

അതേസമയം, പുറപ്പെടലിന്റെ ആദ്യഘട്ടത്തിൽ പ്രശ്നം സംഭവിച്ചിട്ടും, വിമാനം യാത്ര തുടരുകയും സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്തു. 75 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam