ചണ്ഡീഗഢ്: സി.പി.ഐ പാർട്ടി കോൺഗ്രസിലെ സംഘടനാ റിപ്പോർട്ടിൽ നേതൃത്വത്തിന് രൂക്ഷ വിമർശനം. നേതാക്കൾ ഒരേ പദവിയിൽ തുടരുന്നത് മുരടിപ്പ് ഉണ്ടാക്കുന്നു. പാർട്ടിയിലെ പുരുഷ മേധാവിത്വ മനോഭാവത്തിൽ മാറ്റമില്ല. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാൻ പാർട്ടിക്ക് കഴിയുന്നില്ല.
ചിലർ പാർട്ടിയെ ഉപയോഗിച്ച് പണമുണ്ടാക്കുന്നുവെന്നും സംഘടനാ റിപ്പോർട്ടിൽ പറയുന്നു. സംഘടനാപരമായി പാർട്ടി നിലവിൽ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പഴയതുപോലെ രാജ്യത്താകമാനം ഉയർന്നുവരാൻ പാർട്ടിക്ക് സാധിക്കുന്നില്ല.
പണം മോഹിച്ചും പദവികൾ മോഹിച്ചുമാണ് പലരും സ്ഥാനാർഥികളാകുന്നതെന്നും അത്തരം ആളുകളെ കൃത്യമായി കണ്ടെത്താൻ സാധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. അങ്ങനെയുള്ളവരെ മാറ്റിനിർത്തണമെന്നും റിപ്പോർട്ടിലുണ്ട്.
പാർട്ടി നേതൃത്വം എടുക്കുന്ന പല തീരുമാനങ്ങളും താഴേതട്ടിൽ നടപ്പാക്കാനാകുന്നില്ല. ഓരോ പാർട്ടി കോൺഗ്രസിലും പാർട്ടിയേയും ഇടതുപക്ഷത്തേയും ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങൾ എടുക്കുന്നു. എന്നാൽ അത് നടപ്പിലാക്കാൻ കഴിയുന്നില്ലെന്നും റിപ്പോർട്ടിൽ സ്വയം വിമർശനമുണ്ട്.
തിങ്കളാഴ്ച പാർട്ടി കോൺഗ്രസിൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കുക. അതിനുശേഷം റിപ്പോർട്ടിൻമേലുള്ള ചർച്ചയും നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
