സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്‌സി) സെൻട്രൽ പോലീസ് സേനയിലെ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
4187 സബ് ഇൻസ്പെക്ടർ തസ്തികകളിലെ ഒഴിവുകൾ നികത്താനാണ് റിക്രൂട്ട്മെൻ്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 28 ആണ്. മേയ് 9,10,13 തിയതികളിലാണ് കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ.
ഡൽഹി പോലീസ് സബ് ഇൻസ്‌പെക്ടർ തസ്തികയിൽ പുരുഷന്മാർക്ക് 125 ഒഴിവുകളും വനിതകൾക്ക് 61 ഒഴിവുകളുമുണ്ട്. സിഎപിഎഫിൽ പുരുഷന്മാർക്ക് 4001 ഒഴിവുകളും സ്ത്രീകൾക്ക് 308 ഒഴിവുകളുമുണ്ട്.
2024 ആഗസ്റ്റ് ഒന്നിന് 20 നും 25 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന് 5 വര്‍ഷവും ഒബിസിക്കു 3 വര്‍ഷവും ഇളവുകളുണ്ടായിരിക്കും.
ബിരുദം/തത്തുല്യവുമാണ് വിദ്യാഭ്യാസ യോഗ്യത. ഡല്‍ഹി പൊലീസിലെ സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന പുരുഷന്‍മാര്‍ കായികക്ഷമതാ പരീക്ഷാവേളയില്‍ നിലവിലുള്ള എല്‍എംവി ഡ്രൈവിങ് ലൈസന്‍സും ഹാജരാക്കണം. സാധുവായ എല്‍എംവി ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് സി എ പി എഫ് തസ്തികയിലേക്ക് അപേക്ഷിക്കാനെ സാധിക്കൂ.
100 രൂപയാണ് അപേക്ഷ ഫീസ്. അതേസമയം സ്ത്രീകള്‍ക്കും പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഫീസ് ഇല്ല. എഴുത്ത് പരീക്ഷയും കായികക്ഷമതാ പരീക്ഷയും മെഡിക്കല്‍ പരിശോധനയും വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കേ നിയമനം ലഭിക്കൂ.
35,400-1,12,400 രൂപയായിരിക്കും പ്രതിമാസ ശമ്ബളം. തിരുവനന്തപുരം-9211, കൊല്ലം-9210, കോട്ടയം-9205, കോഴിക്കോട്-9206, തൃശൂര്‍-9212 എന്നിവിടങ്ങളിലാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍. പുരുഷന്‍മാര്‍ക്ക് 170 സെ.മി ഉയരവും 80-85 സെ.മി നെഞ്ചളവും വേണം. സ്ത്രീകള്‍ക്ക് 157 സെ.മി ഉയരവും എസ്ടി/എസ്സി വിഭാഗക്കാര്‍ക്ക് 162.5 സെ.മി ഉയരവും 77-82 സെ.മി നെഞ്ചളവുമാണ് വേണ്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്