ദില്ലി: കുടുംബവാഴ്ചയില്‍ നെഹ്‌റു കുടുംബത്തിനെതിരായ വിമര്‍ശനത്തിന് പിന്നാലെ മുതിര്‍ന്ന ബിജെപ് നേതാവ് എല്‍ കെ അദ്വാനിയെ പുകഴ്ത്തി ഡോ. ശശി തരൂര്‍ എംപി.
പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പങ്കുവെച്ച എക്‌സ് പോസ്റ്റിലാണ് പുകഴ്ത്തല്‍. ആധുനിക ഇന്ത്യ രൂപപ്പെടുത്തുന്നതില്‍ എല്‍കെ അദ്വാനി വഹിച്ച പങ്ക് മഹത്തരമെന്നാണ് എക്സ്റ്റ് പോസ്റ്റ്.
എൽകെ അദ്വാനിക്ക് 98ാം പിറന്നാൾ ആശംസ നേർന്നുകൊണ്ടുള്ള ആശംസകുറിപ്പിലായിരുന്നു പുകഴ്ത്തൽ.
ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ചൈനയുമായുള്ള യുദ്ധം മാത്രം പരിഗണിച്ച് നെഹ്റുവിനെയും അടിയന്തരാവസ്ഥ മാത്രം പരിഗണിച്ച് ഇന്ദിരാഗാന്ധിയേയും വിലയിരുത്തരുതെന്നും അതുപോലെയാണ് അദ്വാനിയുടെ സംഭാവനകളെന്നും തരൂർ പറഞ്ഞിരുന്നു.
ഈ പ്രസ്താവന കോണ്‍ഗ്രസിനെ കൂടുതല്‍ ചൊടിപ്പിച്ചു. എപ്പോഴത്തെയും പോലെ തരൂരിന്‍റെ പ്രസ്താവനയോട് വിയോജിക്കുന്നുവെന്നും കോണ്‍ഗ്രസിന്‍റെ അച്ചടക്കവും മൂല്യങ്ങളും ഉയർത്തിപ്പിടിക്കാൻ പ്രവർത്തക സമിതി അംഗമായ തരൂരിന് ബാധ്യതയുണ്ടെന്നും പാര്‍ട്ടി വക്താവ് പവൻ ഖേര ഓർമ്മിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
