ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കാര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട തീവ്രവാദ ഗൂഢാലോചനയില്‍ പ്രധാന പങ്കുവഹിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഡോ. ഷഹീന്‍ ഷാഹിദ് രാജ്യം വിടാന്‍ പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍. ദുബായിലേക്ക് കടക്കാനായിരുന്നു പദ്ധതി. രാജ്യം വിടാനുള്ള ശ്രമത്തിനായി പാസ്പോര്‍ട്ടിന് അപേക്ഷയും നല്‍കിയിരുന്നു.
ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ ഇവര്‍ അറസ്റ്റിലാവുകയായിരുന്നു. അല്‍-ഫലാഹ് യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച തീവ്രവാദ മൊഡ്യുളിന്റെ പ്രധാന നേതാവാണ് ഡോ. ഷഹീന്‍. നവംബര്‍ 11-നാണ് ഷഹീന്‍ ഷാഹിദ് ലഖ്‌നൗവില്‍വെച്ച് അറസ്റ്റിലാവുന്നത്. അല്‍-ഫലാഹ് കാമ്പസില്‍ പ്രവര്‍ത്തിച്ചിരുന്ന മൊഡ്യൂളിന് ഷഹീന്‍ ഷാഹിദ് നേതൃത്വം നല്‍കിയിരുന്നു എന്ന് അന്വേഷകര്‍ പറയുന്നു. മൊഡ്യൂളില്‍ ഉള്‍പ്പെട്ട ഡോക്ടര്‍മാര്‍ക്കിടയില്‍ തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ ഷഹീന്‍ ഇടപെട്ട് പരിഹരിക്കുമായിരുന്നു. ഈ സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത് സ്വന്തം സംസ്ഥാനത്ത് നിന്നുള്ള വിദ്യാര്‍ത്ഥികളെയും ഡോക്ടര്‍മാരെയും ആയിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
ജമ്മു കശ്മീര്‍, സഹാറന്‍പൂര്‍, ഫരീദാബാദ് എന്നിവിടങ്ങളില്‍ അറസ്റ്റുകള്‍ നടന്നതോടെയാണ് ഡോക്ടര്‍മാരുടെ ഈ ശൃംഖല തകരാന്‍ തുടങ്ങിയത്. ഒക്ടോബര്‍ 30-ന് ഷഹീന്റെ സഹപ്രവര്‍ത്തകനായ ഡോ. മുസമ്മില്‍ അഹമ്മദ് ഗനായി അറസ്റ്റിലായതോടെയാണ് ഷഹീന്റെ പങ്കാളിത്തം സംബന്ധിച്ച സൂചനകള്‍ ജമ്മു കാശ്മീര്‍ പൊലീസിന് കിട്ടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
