രാഹുലിന് തിരിച്ചടി; പാർലമെൻ്റിലെ പുസ്തക വിവാദത്തിൽ രാഹുലിനെ തള്ളി എം.എം. നരവനെ

FEBRUARY 10, 2026, 8:52 AM

ഡൽഹി: പാർലമെന്റിലെ പുസ്തക വിവാദത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ കരസേനാ മേധാവി എം.എം. നരവനെ രംഗത്ത്. തന്റെ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന പ്രസാധകരുടെ നിലപാടാണ് ശരിയെന്ന് നരവനെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവന പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ഇതിന് മുമ്പ് ഈ വിഷയത്തിൽ പ്രതികരിച്ച രാഹുൽ ഗാന്ധി, പ്രസാധകരോ നരവനെയോ ആരെങ്കിലും കള്ളം പറയുകയാണെന്ന് പറഞ്ഞിരുന്നു. മുൻ കരസേനാ മേധാവി കള്ളം പറയുമെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നരവനെ പുസ്തകത്തിന്റെ ലിങ്ക് പങ്കുവെച്ചതിനെ തുടർന്നായിരുന്നു രാഹുലിന്റെ പരാമർശം. പ്രസാധകർ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പറയുമ്പോൾ, അതേ പുസ്തകം ഓൺലൈനിൽ ലഭ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

നരവനെയുടെ പുസ്തകത്തിലെ ചില പരാമർശങ്ങൾ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കും അസൗകര്യമുണ്ടാക്കുന്നതാണെന്നും രാഹുൽ ആരോപിച്ചു. അതിനാൽ ആരാണ് സത്യം പറയുന്നതെന്ന് പൊതുജനം തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

അതേസമയം, ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന നരവനെയുടെ ആത്മകഥയുടെ പ്രിന്റ് അല്ലെങ്കിൽ ഡിജിറ്റൽ പതിപ്പുകൾ ഒന്നും തങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ വ്യക്തമാക്കി. ഇപ്പോൾ പ്രചരിക്കുന്ന കോപ്പികൾ പകർപ്പവകാശ ലംഘനമാണെന്നും പ്രസാധകർ മുന്നറിയിപ്പ് നൽകി. പുസ്തകത്തിന്റെ പ്രീ-പ്രിന്റ് കോപ്പികൾ അനധികൃതമായി പ്രചരിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam