ജമ്മുകശ്മീരിന് പിന്നാലെ പഞ്ചാബിലും രാജസ്ഥാനിലും സ്കൂളുകൾ അടച്ചു: ആരോഗ്യ പ്രവർത്തകരുടെ അവധി റദ്ദാക്കി

MAY 8, 2025, 1:23 AM

ദില്ലി : ഇന്ത്യാ-പാക് സംഘർഷ സാധ്യത കണക്കിലെടുത്ത്    ജമ്മുകശ്മീരിന് പിന്നാലെ പഞ്ചാബിലും രാജസ്ഥാനിലും സ്കൂളുകൾ അടച്ചു. 

പാക് അതിർത്തിയിലുള്ള 6 ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ലെന്നാണ് അറിയിപ്പ്.  ഫിറോസ്പൂർ, പത്താൻകോട്ട്, ഫാസിൽക, അമൃത്സർ, ഗുരുദാസ്പൂർ, തരൻ താരൻ എന്നീ ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്.

 രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. 

vachakam
vachakam
vachakam

ജില്ലയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി. അടിയന്തര സാഹചര്യത്തിൽ ഡ്യൂട്ടിക്ക് എത്താൻ തയ്യാറായിരിക്കണമെന്നാണ് നിർദ്ദേശം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജീവനക്കാർക്ക് അവധി നൽകില്ല. 

 അവധിയിൽ പോയവരോട് ഉടൻ ജോലിയിൽ തിരികെ പ്രവേശിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 

 ചണ്ഡിഗഡിൽ ആരോഗ്യ പ്രവർത്തകരുടെ അവധി റദ്ദാക്കി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam