ചെങ്കോട്ട സ്ഫോടനം: ​ഗൂഢാലോചന നടന്നത് തുർക്കിയിലോ?; മാധ്യമ റിപ്പോർട്ടുകൾ തള്ളി പ്രസ്താവനയുമായി തുർക്കി 

NOVEMBER 13, 2025, 7:14 AM

ഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് രാജ്യത്തെ ബന്ധപ്പെടുത്തി വരുന്ന മാധ്യമ റിപ്പോർട്ടുകൾ തള്ളി തുർക്കി. മാധ്യമ റിപ്പോർട്ടുകൾ തികച്ചും വിവരക്കേടാണെന്നാണ് തുർക്കി പ്രസ്താവനയിൽ വ്യക്തമാക്കിയത്. 

അതേസമയം ഇന്ത്യയിലെ തീവ്രവാദ പ്രവർത്തനങ്ങളുമായി തുർക്കി ബന്ധപ്പെട്ടിരിക്കുന്നുവെന്നും തീവ്രവാദ ഗ്രൂപ്പുകൾക്ക് ലോജിസ്റ്റിക്കൽ, നയതന്ത്ര, സാമ്പത്തിക സഹായം നൽകുന്നുവെന്നും അവകാശപ്പെടുന്ന മാധ്യമ റിപ്പോർട്ടുകൾ ഉഭയകക്ഷി ബന്ധങ്ങളെ തകർക്കാൻ ലക്ഷ്യമിട്ടുള്ള പ്രചാരണത്തിന്റെ ഭാഗമാണെന്നും തുർക്കിയുടെ ഡയറക്ടറേറ്റ് ഓഫ് കമ്മ്യൂണിക്കേഷൻസ് സെന്റർ ഫോർ കൗണ്ടറിംഗ് ഡിസ്‌ഇൻഫോർമേഷൻ പ്രസ്താവനയിൽ പറഞ്ഞു. 

ഇന്ത്യയെയോ മറ്റേതെങ്കിലും രാജ്യത്തെയോ ലക്ഷ്യമിട്ട് തുർക്കി തീവ്രവൽക്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന വാദം പൂർണമായും വിവരക്കേടാണെന്നും വസ്തുതാപരമായി അടിസ്ഥാനമില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

എന്നാൽ ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഉത്ഭവം തുർക്കിയിൽ നിന്നാണെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. ‘ഉകാസ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഭീകരനാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam