‘പ്രാണ പ്രതിഷ്ഠ’ കഴിഞ്ഞു 15 ദിവസങ്ങൾ മാത്രം, കാണിക്കയായി രാമക്ഷേത്രത്തിന് ലഭിച്ചത് കോടികൾ; കണക്ക് അറിയാം 

FEBRUARY 12, 2024, 6:43 AM

പ്രതിദിന ഭക്തരുടെ എണ്ണവും കാണിക്ക വരുമാനത്തിലും വലിയ വർധനവാണ് യോധ്യയിലെ രാമ ക്ഷേത്രത്തിന് ദിനം പ്രതി ഉണ്ടാവുന്നത്. ‘പ്രാണ പ്രതിഷ്ഠ’ കഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ, കാണിക്കയായി ക്ഷേത്രത്തിന് ലഭിച്ചത് കോടികൾ ആണ് എന്ന റിപ്പോർട്ട് ആണ് ഉറത്തു വരുന്നത്. 

15 ദിവസം കൊണ്ട് 12.8 കോടി രൂപയാണ് രാമക്ഷേത്രത്തിന് കാണിക്ക വരുമാനമായി ലഭിച്ചത് എന്നാണ് പുറത്തു വരുന്ന കണക്കുകൾ. 15 ദിവസത്തിനുള്ളിൽ ഏതാണ്ട് 30 ലക്ഷത്തിലധികം പേർ ക്ഷേത്ര ദർശനം നടത്തി എന്നാണ് കണക്ക്. ഭക്തരുടെ പ്രതിദിന ശരാശരി 2 ലക്ഷമാണ്. കാണിക്ക വരുമാനത്തിലും വലിയ വർധന ഉണ്ടായിട്ടുണ്ട്. 

അതേസമയം പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് മാത്രം കാണിക്കുകയായി ലഭിച്ചത് 3.17 കോടി രൂപയാണ് എന്ന കണക്കുകൾ നേരത്തെ പുറത്തു വന്നിരുന്നു. പ്രതിഷ്ഠയ്ക്ക് മുമ്പുള്ള ശരാശരി പ്രതിമാസ സംഭാവന 40-50 ലക്ഷം രൂപയായിരുന്നു. ശ്രീകോവിലിൽ സൂക്ഷിച്ചിരിക്കുന്ന നാല് പെട്ടികൾ ഉൾപ്പെടെ ക്ഷേത്രപരിസരത്ത് സ്ഥാപിച്ചിട്ടുള്ള സംഭാവനപ്പെട്ടികൾ വഴിയോ ഓൺലൈനായോ ഭക്തർക്ക് കാണിക്ക നൽകാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam