യുപിയിലെ പത്ത് രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ്. ബിജെപിയും പ്രതിപക്ഷമായ എസ്പിയുമാണ് മത്സരരംഗത്തുള്ളത്. പത്ത് സീറ്റുകളിലേക്ക് മത്സരം നടക്കുമ്പോൾ എട്ട് സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്.
മൂന്ന് സീറ്റുകളിലാണ് എസ്പി മത്സരിക്കുന്നത്.ഇരുകൂട്ടരും അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കി വോട്ടെടുപ്പിലേക്ക് നീങ്ങുകയാണ്. മൂന്ന് പ്രതിനിധികളെ രാജ്യസഭയിലെത്തിക്കാനുള്ള അംഗസംഖ്യ സമാജ്‌വാദി പാർട്ടിക്കുണ്ട്. എന്നാൽ തങ്ങളുടെ എട്ടാമത്തെ സ്ഥാനാർഥിയായ സഞ്ജയ് സേത്തിനെ രാജ്യസഭയിലെത്തിക്കാനാകുമോ എന്ന സംശയത്തിലാണ് ബിജെപി. എസ്പിയിൽ നിന്ന് ക്രോസ് വോട്ടിങ് നടക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
മുൻ കേന്ദ്രമന്ത്രി ആർപിഎൻ സിംഗ്, മുൻ എംപി ചൗധരി തജ്‌വീർ സിംഗ്, ഉത്തർപ്രദേശ് പാർട്ടി ജനറൽ സെക്രട്ടറി അമ്രപാൽ മൗര്യ, മുൻ സംസ്ഥാന മന്ത്രി സംഗീത ബൽവന്ത്, പാർട്ടി ഔദ്യോഗിക വക്താവ് സുധാംശു ത്രിവേദി, മുൻ എംഎൽഎ സാധന സിംഗ്, മുൻ ആഗ്ര മേയർ നവീൻ ജെയിൻ എന്നിവരാണ് മറ്റ് ബിജെപി സ്ഥാനാർത്ഥികൾ. അതേസമയം, സമാജ്‌വാദി പാർട്ടി മുന്നോട്ട് വയ്ക്കുന്ന സ്ഥാനാർത്ഥികൾ എംപി ജയ ബച്ചൻ, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അലോക് രഞ്ജൻ, ദളിത് നേതാവ് രാം ജി ലാൽ സുമൻ എന്നിവരാണ്.
യുപി സംസ്ഥാന അസംബ്ലിയിൽ ഒഴിഞ്ഞു കിടക്കുന്ന നാല് സീറ്റുകളൊഴിച്ച് നിലവിലെ അംഗബലം 399 ആണ്. നിലവിൽ, രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് ഒരു സ്ഥാനാർത്ഥിക്ക് കുറഞ്ഞത് 37 പ്രഥമ പരിഗണന വോട്ടുകൾ നേടേണ്ടതുണ്ട്. നിയമസഭയിൽ ബിജെപിക്ക് 252 അംഗങ്ങളും എസ്പിക്ക് 108 എംഎൽഎമാരും കോൺഗ്രസിന് രണ്ട് അംഗങ്ങളും ബിജെപിയുടെ സഖ്യകക്ഷിയായ അപ്നാ ദളിന് 13 സീറ്റുകളുമാണുള്ളത്. എൻഐഎസ്എച്ച്എഡി പാർട്ടിക്ക് ആറ് സീറ്റുകളാണുള്ളത്. ആർഎൽഡിക്ക് ഒമ്പത് സീറ്റും എസ്ബിഎസ്പി (സുഹിൽദേവ് ഭാരതീയ സമാജ് പാർട്ടി) ആറ് സീറ്റും ജെഡിഎല്ലിന് രണ്ട് സീറ്റും ബിഎസ്പിക്ക് ഒരു സീറ്റുമാണുള്ളത്.
സമാജ്‌വാദി പാർട്ടിക്ക് അവരുടെ മൂന്ന് സ്ഥാനാർഥികളും ജയിക്കാൻ വേണ്ടത് 111 എംഎൽഎമാരുടെ പിന്തുണയാണ്. അവരുടെ രണ്ട് എംഎൽഎമാർ ജയിലിലായതുകൊണ്ട് വോട്ട് ചെയ്യാൻ സാധിക്കില്ല. അപ്ന ദൾ ലീഡർ പല്ലവി പട്ടേൽ സമാജ്‌വാദി പാർട്ടിയുമായിസഖ്യത്തിലാണ്. എന്നാൽ ജയാ ബച്ചനേയും അലോക് രഞ്ജനെയും മത്സരരംഗത്തിറക്കിയതുകൊണ്ടു തന്നെ എസ്പിക്ക് വോട്ട് ചെയ്യില്ല എന്നാണ് പല്ലവി പട്ടേലിന്റെ നിലപാട്. ബിജെപിക്ക് വോട്ട് ചെയ്യാൻ ആർഎൽഡി എംഎൽഎമാരോട് ചെയർപേഴ്സൺ ജയന്ത് ചൗധരി നിർദേശം നൽകിയതായാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്